കുവൈത്തില്‍ ഭക്ഷണ പാര്‍സല്‍ വിതരണം ചെയ്യാന്‍ സ്വദേശിയുടെ വീട്ടിലെത്തിയ ഇന്ത്യക്കാരനായ ഡെലിവറി ബോയിയുടെ മരണം കൊലപാതകമല്ലെന്ന് പോലിസ്

കുവൈത്തില്‍ ഭക്ഷണ പാര്‍സല്‍ വിതരണം ചെയ്യാന്‍ സ്വദേശിയുടെ വീട്ടിലെത്തിയ ഇന്ത്യക്കാരനായ ഡെലിവറി ബോയിയുടെ മരണം കൊലപാതകമല്ലെന്ന് പോലിസ്
കുവൈത്തില്‍ ഭക്ഷണ പാര്‍സല്‍ വിതരണം ചെയ്യാന്‍ സ്വദേശിയുടെ വീട്ടിലെത്തിയ ഇന്ത്യക്കാരനായ ഡെലിവറി ബോയിയുടെ മരണം കൊലപാതകമല്ലെന്ന് പോലിസ്. ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ടിന്റെയും സ്ഥലത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലിസ് നിഗമനം.

മരിച്ച ഡെലിവറി ബോയി ഹൃദ്രോഗിയായിരുന്നുവെന്നും പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും പോലിസ് അറിയിച്ചു. വീഴ്ചയില്‍ തല തറയില്‍ ഇടിച്ചാണ് മുറിവുണ്ടായത്. ഡെലിവറി ബോയ് നിലത്തുവീണ് കിടക്കുന്നത് കണ്ട് വീട്ടുടമ യുവാവിനെ വരാന്തയിലേക്ക് മാറ്റിക്കിടത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും പോലിസ് അവകാശപ്പെടുന്നു.

ഭക്ഷണ പാര്‍സലിന് പണം കൊടുക്കാന്‍ വീട്ടുടമ വിസമ്മതിച്ചതായും പണം ലഭിക്കാതെ തിരികെ പോകില്ലെന്നു വാശി പിടിച്ച പാര്‍സല്‍ വിതരണക്കാരനെ സ്വദേശിയും മകനും ചേര്‍ന്ന് തലക്കടിച്ചു കൊലപ്പെടുത്തി എന്നുമാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ഡെലിവറി വാഹനം തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.

Other News in this category



4malayalees Recommends