ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിയേറിയ സ്‌റ്റേറ്റുകളായ എന്‍എസ്ഡബ്ല്യൂവിനും ക്വീന്‍സ്ലാന്‍ഡിലും കൂടുതല്‍ ഫൈസര്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി; എന്‍എസ്ഡബ്ല്യൂവിലേക്ക് 1,83,690 അധിക ഡോസുകളും ക്വീന്‍സ്ലാന്റിലേക്ക് 1,12,000 അധിക ഡോസുകളും

ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിയേറിയ സ്‌റ്റേറ്റുകളായ എന്‍എസ്ഡബ്ല്യൂവിനും ക്വീന്‍സ്ലാന്‍ഡിലും കൂടുതല്‍ ഫൈസര്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി; എന്‍എസ്ഡബ്ല്യൂവിലേക്ക് 1,83,690 അധിക ഡോസുകളും ക്വീന്‍സ്ലാന്റിലേക്ക് 1,12,000 അധിക ഡോസുകളും
ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിയേറിയ സ്‌റ്റേറ്റുകളായ എന്‍എസ്ഡബ്ല്യൂവിനും ക്വീന്‍സ്ലാന്‍ഡിലും കൂടുതല്‍ ഫൈസര്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇത് പ്രകാരം എന്‍എസ്ഡബ്ല്യൂവിലേക്ക് 1,83,690 അധിക ഡോസുകളും ക്വീന്‍സ്ലാന്റിലേക്ക് 1,12,000 അധിക ഡോസുകളുമാണെത്താന്‍ പോകുന്നത്. ഇത് പ്രകാരം കോവിഡ് രൂക്ഷമായ സൗത്ത് വെസ്റ്റ് സിഡ്‌നിക്കായിരിക്കും ഇതില്‍ കൂടുതല്‍ ഡോസുകളും എത്തുന്നത്. അടുത്ത രണ്ടാഴ്ചയില്‍ ഇത് വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് മുമ്പ് തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലേക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കിയപ്പോള്‍ ലഭ്യതയില്‍ കുറവുണ്ടായ ഉള്‍നാടന്‍ മേഖലകള്‍ക്കും അധിക ഡോസ് ലഭ്യമാക്കുന്നതായിരിക്കും.സ്റ്റേറ്റില്‍ ഇന്ന് 262 പുതിയ കേസുകള്‍ കണ്ടെത്തുകയും, അഞ്ചു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.അനേകം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിന്റെ ഫലമായി ഹണ്ടര്‍ മേഖലയില്‍ ഇന്നു വൈകിട്ട് അഞ്ചു മണി മുതല്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതുതായി ക്വീന്‍സ്ലാന്റില്‍ 16 പുതിയ പ്രാദേശിക കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.എല്ലാം നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ള കേസുകളാണ്.ഇതില്‍ 12 കേസുകളും ഐസൊലേഷനിലായിരുന്നു.മൊത്തം കേസുകള്‍ 79 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Other News in this category



4malayalees Recommends