എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകളേറുന്നു; കോവിഡ് പുതുതായി അഞ്ച് ജീവനുകള്‍ കൂടി കവര്‍ന്നു; കേസുകളേറിയ ഹണ്ടര്‍ മേഖലയും ലോക്ക്ഡൗണിലേക്ക്; സ്റ്റേറ്റില്‍ 262 കോവിഡ് കേസുകള്‍ കൂടി; ഡെല്‍റ്റ പടരാന്‍ തുടങ്ങിയ ശേഷം പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിനം

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകളേറുന്നു; കോവിഡ് പുതുതായി അഞ്ച് ജീവനുകള്‍ കൂടി കവര്‍ന്നു; കേസുകളേറിയ ഹണ്ടര്‍ മേഖലയും ലോക്ക്ഡൗണിലേക്ക്; സ്റ്റേറ്റില്‍ 262 കോവിഡ് കേസുകള്‍ കൂടി; ഡെല്‍റ്റ പടരാന്‍ തുടങ്ങിയ ശേഷം പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിനം
എന്‍എസ്ഡബ്ല്യൂവിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ഡെല്‍റ്റ പടരാന്‍ തുടങ്ങിയ ശേഷം പ്രതിദിന കേസുകള്‍ ഏറ്റവും ഉയര്‍ന്ന ദിനമാണിന്ന്. ഇത് പ്രകാരം 262 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന് പുറമെ അഞ്ച് പേരുടെ ജീവനുകള്‍ കൂടി കോവിഡ് കവര്‍ന്നിട്ടുണ്ട്. കേസുകള്‍ വര്‍ധിച്ചതിനാല്‍ ഹണ്ടര്‍ മേഖലയും ലോക്ക്ഡൗണിലായിട്ടുണ്ട്.

സ്‌റ്റേറ്റിലെ പുതിയ രോഗബാധിതരില്‍ കുറഞ്ഞത് 45 പേരെങ്കിലും സമൂഹത്തില്‍ സജീവമായിരുന്നുവെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ വെളിപ്പെടുത്തി.പുതുതായി കോവിഡ് പിടിപെട്ട് മരിച്ചവരെല്ലാം 60 വയസില്‍ കൂടുതലുള്ളവരാണ്.ഇതോടെ ഡെല്‍റ്റ വൈറസ് മൂലം സ്റ്റേറ്റിലെ മൊത്തം മരണം 21 ആയി വര്‍ധിച്ചിട്ടുണ്ട്. മരിച്ചതില്‍ നാലു പേരും വാക്‌സിനെടുത്തിട്ടുള്ളവരല്ല. മേയ് മാസത്തില്‍ ആദ്യ ഡോസ് വാക്‌സിനെടുത്ത അഞ്ചാമത്തെയാള്‍, രണ്ടാം ഡോസ് സ്വീകരിച്ചവരല്ല. ഇതുവരെ മരിച്ച 21 പേരില്‍ രണ്ടു ഡോസ് വാക്‌സിനുമെടുത്ത ആരുമില്ലെന്ന് പ്രീമിയര്‍ വെളിപ്പെടുത്തുന്നു.

ഗ്രേറ്റര്‍ സിഡ്‌നി മേഖലയില്‍ നിന്ന് കൊവിഡ് ബാധയുടെ ആശങ്ക സ്റ്റേറ്റിലെ നാടന്‍ പ്രദേശങ്ങളിലേക്കു പടര്‍ന്നതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റ് വെളിപ്പെടുത്തി.ഹണ്ടര്‍, അപ്പര്‍ ഹണ്ടര്‍ മേഖലകളില്‍ വൈറസിന്റെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമാക്കിയ ഗവണ്‍മെന്റ്, ഈ മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിരവധി പോസിറ്റീവ് കേസുകള്‍ ഇവിടെ കണ്ടെത്തി എന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കി.ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് അഞ്ചു മണി മുതല്‍ അടുത്ത വ്യാഴാഴ്ച വരെ ഹണ്ടര്‍ വാലി മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രാവര്‍ത്തികമാകും.ന്യൂകാസില്‍, ലേക്ക് മക്വാറീ, മെയ്റ്റ്‌ലാന്റ്, പോര്‍ട്ട് സ്റ്റീഫന്‍സ്, സെസ്‌നോക്ക്, ഡംഗോംഗ്, സിംഗിള്‍ട്ടന്‍, മസ്വെല്‍ബ്രൂക്ക് എന്നീ കൗണ്‍സില്‍ പരിധികളിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


Other News in this category



4malayalees Recommends