വിക്ടോറിയയില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആറാം ലോക്ക്ഡൗണ്‍; പെരുകുന്ന കോവിഡിനെ പിടിച്ച് കെട്ടാന്‍ ലോക്ക്ഡൗണല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പ്രീമിയര്‍; സ്റ്റേറ്റില്‍ പുതുതായി എട്ട് കേസുകള്‍

വിക്ടോറിയയില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആറാം ലോക്ക്ഡൗണ്‍; പെരുകുന്ന കോവിഡിനെ പിടിച്ച് കെട്ടാന്‍ ലോക്ക്ഡൗണല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പ്രീമിയര്‍; സ്റ്റേറ്റില്‍ പുതുതായി എട്ട് കേസുകള്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചതിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേ വിക്ടോറിയയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. പുതുതായി എട്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്‌റ്റേറ്റില്‍ ഇന്ന് (വ്യാഴാഴ്ച) മുതല്‍ ഏഴ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആറാം ലോക്ക്ഡൗണിലേക്കാണ് വിക്ടോറിയ നീങ്ങുന്നത്.

പെരുകുന്ന കോവിഡിനെ പിടിച്ച് കെട്ടാന്‍ ലോക്ക്ഡൗണല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് വ്യക്തമാക്കി പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് രംഗത്തെത്തിയിട്ടുമുണ്ട്.പുതിയ ലോക്ക്ഡൗണ്‍ വിക്ടോറിയയുടെ എല്ലാ മേഖലകളിലും ഒരു പോലെ ബാധകമായിരിക്കും.സ്‌റ്റേറ്റിനെ പുതിയൊരു ലോക്ക്ഡൗണിലേക്ക് തള്ളി വിടാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഡെല്‍റ്റ വൈറസ് അതിവേഗം പടരുകയും, ഐസൊലേഷനിലല്ലാത്ത പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ലോക്ക്ഡൗണല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പ്രീമിയര്‍ ആവര്‍ത്തിക്കുന്നത്.

കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോവിഡ് കൈവിട്ട് പടരുമെന്നും പ്രീമിയര്‍ മുന്നറിയിപ്പേകുന്നു. ഇതിനാല്‍ ഏവരും ലോക്ക്ഡൗണ്‍ വേളയില്‍ വീട്ടിലിരുന്ന് സഹകരിക്കണമെന്നും അദ്ദേഹം ജനത്തിന് കടുത്ത നിര്‍ദേശമേകുന്നു. ഇതിന് മുമ്പത്തെ ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയിരുന്ന അതേ നിയന്ത്രണങ്ങളാണ് പുതി ലോക്ക്ഡൗണിലുമുണ്ടാകു. ഇത് പ്രകാരം ഷോപ്പിംഗിനും വ്യായാമത്തിനുമുള്ള അഞ്ചു കിലോമീറ്റര്‍ പരിധിയും, കെട്ടിടങ്ങള്‍ക്കകത്തും പുറത്തുമുള്ള മാസ്‌ക് ഉപയോഗവും നിര്‍ബന്ധമാക്കും.


Other News in this category



4malayalees Recommends