ക്വീന്‍സ്ലാന്‍ഡിലെ പ്രമുഖ സ്‌കൂളുകളിലില്‍ കോവിഡ് ബാധയേറുന്നു;സൗത്ത് ഈസ്റ്റിലെ 79 കേസുകളില്‍ 52 കേസുകളും ബ്രിസ്ബാനിലെ ഇന്‍ഡോറൂപില്ലി സ്റ്റേറ്റ് സ്‌കൂളില്‍; ബ്രിസ്ബാന്‍ ഗ്രാമര്‍ സ്‌കൂളില്‍ നിലവില്‍ 12 കേസുകള്‍

ക്വീന്‍സ്ലാന്‍ഡിലെ പ്രമുഖ സ്‌കൂളുകളിലില്‍ കോവിഡ് ബാധയേറുന്നു;സൗത്ത് ഈസ്റ്റിലെ 79 കേസുകളില്‍ 52 കേസുകളും ബ്രിസ്ബാനിലെ  ഇന്‍ഡോറൂപില്ലി സ്റ്റേറ്റ് സ്‌കൂളില്‍;  ബ്രിസ്ബാന്‍ ഗ്രാമര്‍ സ്‌കൂളില്‍ നിലവില്‍ 12 കേസുകള്‍

ക്വീന്‍സ്ലാന്‍ഡിലെ പ്രമുഖ സ്‌കൂളുകളിലില്‍ കോവിഡ് ബാധയേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം സൗത്ത് ഈസ്റ്റിലെ 79 കേസുകളില്‍ 52 കേസുകളും ബ്രിസ്ബാനിലെ എലൈറ്റ് സ്‌കൂളായ ഇന്‍ഡോറൂപില്ലി സ്റ്റേറ്റ് സ്‌കൂളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിസ്ബാന്‍ ഗ്രാമര്‍ സ്‌കൂളില്‍ നിലവില്‍ 12 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിസ്ബാന്‍ ഗേള്‍സ് ഗ്രാമര്‍ സ്‌കൂളില്‍ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ കുട്ടിയുടെ മാതാപിതാക്കളും രോഗബാധിതരായിട്ടുണ്ട്.


വ്യാഴാഴ്ച സ്ഥിരീകരിച്ച 16 പുതിയ ലോക്കല്‍ കേസുകളിലിത് ഉള്‍പ്പെട്ടിട്ടില്ല. ആഗ്ലിക്കന്‍ ചര്‍ച്ച് ഗ്രാമര്‍ സ്‌കൂളില്‍ എക്‌സ്‌പോഷര്‍ അലേര്‍ട്ട് ലിസ്റ്റില്‍ ക്ലോസ് കോണ്‍ടാക്ട് വെന്യൂവാണെന്ന് വ്യാഴാഴ്ച വൈകുന്നേരം ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴിനും 10നും ഇടയില്‍ സ്‌കൂളിന്റെ കളിസ്ഥലമായ ഓക്ലാന്‍ഡ് പരേഡ് സന്ദര്‍ശിച്ചവര്‍ കോവിഡ് സമ്പര്‍ക്കത്തിലാണെന്നും അവര്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്നും നിര്‍ദേശമുണ്ട്.

ഏറ്റവും പുതിയ അലേര്‍ട്ട് പ്രകാരം ഈസ്റ്റ് ബ്രിസ്ബാന്‍, ദി ഗാപ് എന്നിവിടങ്ങളെ പുതിയ അപകട സബര്‍ബുകളായി ഹെല്‍ത്ത് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താഴെപ്പറയുന്ന വെന്യൂകള്‍ കോവിഡ് സമ്പര്‍ക്കത്തിലാണെന്ന് അധികൃതര്‍ മുന്നറിയിപ്പേകുന്നു. ചുവടെ സൂചിപ്പിച്ച സമയത്തിലും ദിവസത്തിലും ഇവിടങ്ങള്‍ സന്ദര്‍ശിച്ചവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ പോകണമെന്നാണ് മുന്നറിയിപ്പ്.

Other News in this category



4malayalees Recommends