ക്യൂന്‍സ്ലാന്‍ഡില്‍ പുതുതായി ഏഴ് പ്രാദേശിക കോവിഡ് കേസുകള്‍;പുതിയ രോഗികള്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍; എന്‍എസ്ഡബ്ല്യൂവില്‍ നിന്ന് രോഗം ക്യൂന്‍സ്ലാന്‍ഡിലേക്ക് വ്യാപിക്കുന്നുവെന്നും കേസുകള്‍ പെരുകുമെന്നും മുന്നറിയിപ്പ്

ക്യൂന്‍സ്ലാന്‍ഡില്‍ പുതുതായി ഏഴ് പ്രാദേശിക കോവിഡ് കേസുകള്‍;പുതിയ രോഗികള്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍; എന്‍എസ്ഡബ്ല്യൂവില്‍ നിന്ന് രോഗം ക്യൂന്‍സ്ലാന്‍ഡിലേക്ക് വ്യാപിക്കുന്നുവെന്നും കേസുകള്‍ പെരുകുമെന്നും മുന്നറിയിപ്പ്
ക്യൂന്‍സ്ലാന്‍ഡില്‍ പുതുതായി ഏഴ് പ്രാദേശിക കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. എന്‍എസ്ഡബ്ല്യൂവില്‍ നിന്നും രോഗബാധ വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണിത്.ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും സ്‌റ്റേറ്റിലെ രോഗബാധ പെരുകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജീനറ്റ് യംഗ് രംഗത്തെത്തിയിട്ടുണ്ട്.സെന്റ് എയ്ഡാന്‍സ് ആംഗ്ലിക്കല്‍ ഗേള്‍സ് സ്‌കൂളിലെ ജപ്പാനീസ് ക്ലാസുമായി ബന്ധപ്പെട്ടതാണ് പുതിയ രോഗബാധിതരിലൊരാളെന്നും യംഗ് വെളിപ്പെടുത്തുന്നു.

മറ്റ് കേസുകള്‍ അയേണ്‍ സൈഡ് സ്റ്റേറ്റ് സ്‌കൂള്‍,ബ്രിസ്ബാന്‍ ഗ്രാമര്‍ സ്‌കൂള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ്.ആയിരക്കണക്കിന് ക്യൂന്‍സ്ലാന്‍ഡുകാര്‍ നിലവില്‍ കോവിഡ് സമ്പര്‍ക്കത്തിലായതിന്റെ പേരില്‍ ഐസൊലേഷനിലാണ്. എന്നാല്‍ സ്‌കൂളിലെ രോഗബാധയുമായി സമ്പര്‍ക്കത്തിലായവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് ഉടന്‍ പുറത്ത് വരുമെന്നും റിപ്പോര്‍ട്ടുണ്ട്.സ്‌കൂളിലെ രോഗികളുടെ കുടുംബാംഗങ്ങള്‍ ക്വാറന്റൈന്‍ കഴിഞ്ഞ് പുറത്തിറങ്ങാന്‍ പോവുകയാണെന്ന് യംഗ് , റിപ്പോര്‍ട്ടര്‍മാരോട് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ ക്ഷമാപൂര്‍വം കൃത്യമായി ക്വാറന്റൈനില്‍ കഴിഞ്ഞവരോട് താന്‍ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും ഇതിലൂടെ അവര്‍ മറ്റ് നിരവധി പേരുടെ ജീവനാണ് രക്ഷിച്ചിരിക്കുന്നതെന്നും യംഗ് എടുത്ത് കാട്ടുന്നു.സ്റ്റേറ്റില്‍ ഡെല്‍റ്റാ ക്ലസ്റ്റര്‍ 137 കേസുകളുമായി കുതിക്കുന്നത് ആശങ്കയേറ്റുന്നുണ്ട്.എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കേസുകള്‍ പെരുകുന്നതിനാല്‍ ആ സ്റ്റേറ്റുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന ക്യൂന്‍സ്ലാന്‍ഡിന്റെ ഭാഗങ്ങളിലേക്കും കോവിഡ് വ്യാപിക്കുന്നുവെന്നും അതിനാല്‍ ഏവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും യംഗ് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends