ടൂറിസ്റ്റ് വിസയില്‍ ദുബൈയില്‍ പ്രവേശനം: ഇന്ത്യക്കാര്‍ക്ക് നേരിട്ടല്ലാതെ ദുബൈയിലെത്താം

ടൂറിസ്റ്റ് വിസയില്‍ ദുബൈയില്‍ പ്രവേശനം: ഇന്ത്യക്കാര്‍ക്ക് നേരിട്ടല്ലാതെ ദുബൈയിലെത്താം
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് വരാം. എന്നാല്‍ 14 ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താത്തവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി. ഇന്ത്യയില്‍ നിന്ന് അധികം വൈകാതെ നേരിട്ട് ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയില്‍ എത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ആയിരങ്ങള്‍.

ഇന്ത്യയില്‍ നിന്നല്ലാതെ ടൂറിസ്റ്റ് വിസയില്‍ ദുബൈയില്‍ എത്താന്‍ അനുമതിയുണ്ടെന്ന് വിമാന കമ്പനികളാണ് അറിയിച്ചത്. എമിറേറ്റ്‌സ് എയര്‍ലൈനും ഫ്‌ലൈ ദുബൈയും യാത്രക്കാരുടെ സംശയത്തിന് മറുപടി നല്‍കിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത്തരത്തില്‍ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച് പി.സി.ആര്‍ ടെസ്റ്റ് അടക്കമുള്ള മറ്റു മാനദണ്ഡങ്ങള്‍ പാലിക്കണം. പുതിയ നിര്‍ദേശം അനുസരിച്ച് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ഖത്തര്‍, അര്‍മീനിയ പോലുള്ള രാജ്യങ്ങളില്‍ 14 ദിവസം തങ്ങി ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് എത്താനാകും.

Other News in this category



4malayalees Recommends