പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍

പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍
പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍. 1100 ഇലക്ട്രിക് ബസുകള്‍ ലോകകപ്പിന് മുമ്പായി നിരത്തിലിറങ്ങും. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 2700 ബസ് സ്റ്റോപ്പുകളും ഉടന്‍ സജ്ജമാകും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ഗതാഗത സംവിധാനങ്ങള്‍ പരമാവധി പരിസ്ഥിതി സൌഹൃദമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. അടുത്ത വര്‍ഷത്തോടെ 25 ശതമാനം മുവാസലാത്ത് ബസുകളും ഇലക്ട്രിക്കലാകും. ലോകകപ്പിന് മുമ്പായി 1100 ഇലക്ട്രിക് ബസുകള്‍ നിരത്തിലുണ്ടാകും. കാണികളെ സ്റ്റേഡിയങ്ങളിലേക്കെത്തിക്കുന്നത് ഇ ബസുകളായിരിക്കും. ഇതിനായി 2700 ബസ് സ്റ്റോപ്പുകളും ഉടന്‍ സജ്ജമാകും.

Other News in this category



4malayalees Recommends