ഖത്തര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 103 നിയമലംഘനങ്ങള്‍ കണ്ടെത്തി

ഖത്തര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 103 നിയമലംഘനങ്ങള്‍ കണ്ടെത്തി
ഖത്തര്‍ വ്യവസായ മന്ത്രാലയം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 103 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5000 മുതല്‍ 30000 റിയാല്‍ വരെയാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടത് വാണിജ്യ വ്യവസായ മന്ത്രാലയം ഒക്ടോബര്‍ മാസം നടത്തിയ പരിശോധനകളിലാണ് മൊത്തം 103 നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഇംഗ്ലീഷിനൊപ്പം അറബിയില്‍ കൂടി ഇന്‍വോയ്‌സ് നല്‍കിയില്ല, ഉല്‍പ്പന്നത്തെ കുറിച്ചുള്ള വിവരണം അറബി ഭാഷയില്‍ നല്‍കിയില്ല, പഴങ്ങളുടെയും പച്ചക്കറികളുടെയും വിലനിലവാര ബുള്ളറ്റിന്‍ ലഭ്യമാക്കിയില്ല, തിരിച്ചുനല്‍കിയ ഉല്‍പ്പന്നത്തിന് യഥാസമയം റീഫണ്ട് നല്‍കിയില്ല, ഓഫറുകളും വിലക്കിഴിവുകളും നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ല, കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

Other News in this category



4malayalees Recommends