ബോട്ട് യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും ; ഖത്തര്‍

ബോട്ട് യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും ; ഖത്തര്‍
ഖത്തറില്‍ കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി ബോട്ട് യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യമന്ത്രാലയം. വലിയ ടൂറിസ്റ്റ് ബോട്ടുകളില്‍ 50 ശതമാനത്തിലധികം യാത്രക്കാരെ കയറ്റരുത്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങള്‍ നാല് ഘട്ടങ്ങളിലായി നീക്കിയെങ്കിലും ബോട്ട് യാത്രകള്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ നിലവിലുള്ളത് പോലെ തുടരുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. ടൂറിസത്തിനായി ഉപയോഗിക്കുന്ന വലിയ വാടക ബോട്ടുകളുടെ ശേഷി അമ്പത് ശതമാനത്തിലധികമാകരുത്. പരമാവധി 40 യാത്രക്കാരെ മാത്രമേ ബോട്ടുകളില്‍ കയറ്റാവൂ. മുഴുവന്‍ ബോട്ട് ജീവനക്കാരും കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവരാകണം. യാത്രക്കാരില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരുടെ എണ്ണം അഞ്ചില്‍ കൂടരുത്. അതെ സമയം സ്വകാര്യ വ്യക്തിഗത ബോട്ടുകളുകള്‍ക്ക് പൂര്‍ണ ശേഷിയോടെ പ്രവര്‍ത്തിക്കാം. എന്നാല്‍ യാത്രക്കാരുടെ എണ്ണം 12 ല്‍ കൂടരുത്. ബോട്ടിലെ മുഴുവന്‍ ജീവനക്കാരും വാക്‌സിനേഷന്‍ സ്വീകരിച്ചവരാകണം.

Other News in this category



4malayalees Recommends