ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു

ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു
ഖത്തറില്‍ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് ശമ്പള പരിധി നിശ്ചയിച്ചു. സര്‍വീസ് ഓഫീസസ് സെക്ഷന്‍ മേധാവി ലെഫ്. കേണല്‍ ഡോ. സാദ് അല്‍ ഉവൈദ അല്‍ അഹ്!ബബിയാണ് സന്ദര്‍ശക വിസയുടെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.

ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, സഹോദരനോ സഹോദരിയോ പോലുള്ള ബന്ധുക്കള്‍ക്ക് എന്നിവര്‍ക്കായി സന്ദര്‍ശ വിസയ്!ക്ക് മെട്രാഷ് 2 ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസയ്!ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 5000 റിയാല്‍ ശമ്പളമുണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണെങ്കില്‍ കുറഞ്ഞ ശമ്പള പരിധി 10,000 റിയാലാണ്.

Other News in this category



4malayalees Recommends