കറുത്ത വംശജനായ അഹമ്മദ് ആര്‍ബറിയുടെ മരണം ; മുന്‍ ജോര്‍ജിയ ഡിസ്ട്രിക്ട് അറ്റോണിയും കുറ്റക്കാരി ; പൊലീസിനെ നീതി നടപ്പാക്കുന്നതില്‍ നിന്ന് തടഞ്ഞത് കുറ്റം തന്നെയെന്ന് കോടതി ; കോടതി വിധി വംശീയതയ്ക്കുള്ള താക്കീതാകുന്നു

കറുത്ത വംശജനായ അഹമ്മദ് ആര്‍ബറിയുടെ മരണം ; മുന്‍ ജോര്‍ജിയ ഡിസ്ട്രിക്ട് അറ്റോണിയും കുറ്റക്കാരി ; പൊലീസിനെ നീതി നടപ്പാക്കുന്നതില്‍ നിന്ന് തടഞ്ഞത് കുറ്റം തന്നെയെന്ന് കോടതി ; കോടതി വിധി വംശീയതയ്ക്കുള്ള താക്കീതാകുന്നു
അഹമ്മദ് ആര്‍ബറിയുടെ മരണം ഫ്‌ളോയ്ഡിന്റെ മരണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒന്നുതന്നെയാണ്. വംശീയതയുടെ പേരില്‍ നടക്കുന്ന പ്രാകൃതമായ കൊലപാതകങ്ങളെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. മൂന്നു പേര്‍ ചേര്‍ന്ന് കള്ളനെന്ന് ആരോപിച്ച് വെടിവച്ചു കൊലപ്പെടുത്തിയ അഹമ്മദ് ആര്‍ബറിയ്ക്ക് കോടതി നീതി നല്‍കിയിരിക്കുകയാണ്. കേസില്‍ കൊല ചെയ്ത മൂന്നു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ തന്റെ അധികാരം ഉപയോഗിച്ച മുന്‍ ഡിസ്ട്രിക്ട് അറ്റോണി ജാക്കി ജോണ്‍സണും കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

അധികാരത്തിലേറുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞാ ലംഘനവും പൊലീസിനെ കടമ ചെയ്യാന്‍ അനുവദിക്കാതെ അധികാരം കൊണ്ട് നിയമലംഘനത്തിന് നിര്‍ബന്ധിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം.

കഴിഞ്ഞ ദിവസം കേസില്‍ മൂന്നു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

വെള്ളക്കാര്‍ താമസിക്കുന്ന സ്ഥലത്ത് ജോഗിങ് നടത്തിയ കറുത്ത വംശജനായ ആര്‍ബറിയെ മോഷ്ടാവെന്ന് ആരോപിച്ച് മൂന്നുപേര്‍ ചേര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയതാണ് കേസ്. 2020 ഫെബ്രുവരി 23നാണ് സംഭവം.

Arbery, 25, was jogging through a Georgia neighborhood when Greg and Travis McMichael and William 'Roddie' Bryan attacked and killed him

കേസില്‍ ആദ്യമേ തൊട്ട് വിവാദം നിറഞ്ഞിരുന്നു. കേസൈടുക്കാന്‍ വൈകിയത് പോലും വംശീയതയുടെ ഭാഗമെന്ന വിമര്‍ശനം വന്നു. പ്രതികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോയാണ് കേസില്‍ നിര്‍ണ്ണായകമായത്.

ബ്രണ്‍സ്വിക്കിന് സമീപം സാറ്റില്ലയില്‍ ഉച്ചയ്ക്ക് ജോഗിങ്ങിന് ഇറങ്ങിയതാണ് 25 കാരനായ അഹമ്മദ് ആര്‍ബറി. റോഡിലൂടെ പോകുന്നത് കണ്ട് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗ്രിഗറി മക്‌മൈക്കലിനും മകന്‍ ട്രാവിസിനും മോഷ്ടാവെന്ന് സംശയം തോന്നി. വീട്ടില്‍ നിന്നു തോക്കുമായി ആര്‍ബറിയെ പിന്തുടര്‍ന്നു. ഇവരുടെ സമീപ വാസി വില്യം ബ്രയാനും പിക്കപ്പില്‍ കയറി. ട്രക്കുപയോഗിച്ച് മൂന്നു തവണ ആര്‍ബറിയെ ഇടിച്ചുവീഴ്ത്താന്‍ നോക്കിയെങ്കിലും യുവാവ് ഒഴിഞ്ഞുമാറി. ഒടുവില്‍ രക്ഷപ്പെടാന്‍ ഏറെ ശ്രമിച്ചെങ്കിലും മൂന്നു പേരും വളഞ്ഞു. തോക്കു ചൂണ്ടിയതോടെ തോക്കില്‍ കയറിപിടിച്ച ആര്‍ബറിയെ മൂന്നു തവണ വെടിവയ്ക്കുകയായിരുന്നു. ആര്‍ബിയെ എലിയെ കെണിയില്‍ വീഴ്ത്തുംപോലെ കുടുക്കിയെന്നാണ് ഇവരുടെ മൊഴി. വീഡിയോോ ബ്രയാന്‍ ചിത്രീകരിച്ചിരുന്നു.

സ്വയം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊലപ്പെടുത്തിയെന്ന പേരില്‍ ജോര്‍ജിയയില്‍ നിയമം പ്രതികള്‍ക്കൊപ്പം നിന്നു. ഒടുവില്‍ വീഡിയോ പുറത്തുവന്നതോടെ സത്യം വെളിവാകുന്നു. യുവാവിന്റെ കൈയ്യില്‍ ആയുധമുണ്ടായിരുന്നില്ല. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ ആര്‍ബറി ഓടിക്കയറിയെങ്കിലും ഇവിടെ ഒന്നും നഷ്ടമായിരുന്നില്ല. മദ്യപിച്ചിട്ടില്ലായിരുന്നു, ഇയാള്‍ ലഹരി പദാര്‍ത്ഥവും ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.കൊലപാതക കുറ്റത്തിന് പുറമേ വംശീയവെറി കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.പ്രതികള്‍ വംശീയമായി അധിക്ഷേപിച്ചത് വീഡിയോയില്‍ വ്യക്തമാണ് . മോഷ്ടാവെന്ന് കരുതി പിന്തുടര്‍ന്ന് പ്രതിരോധത്തിന്റെ ഭാഗമായി കൊന്നുവെന്ന പ്രതികളുടെ വാദം കോടതി തള്ളുകയായിരുന്നു. ഇപ്പോഴിതാ പ്രതികളെ സഹായിച്ച മുന്‍ ഡിസ്ട്രിക്ട് അറ്റോണി ജനറലും കുറ്റക്കാരിയെന്ന് തെളിഞ്ഞു.

Other News in this category4malayalees Recommends