രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്കുമായി അല്‍ ഗറാഫ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്കുമായി അല്‍ ഗറാഫ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
ഖത്തറില്‍ ഇനി ഏത് കൊടുംചൂടിലും പ്രയാസമില്ലാതെ നടത്തവും ജോഗിങും ചെയ്യാം. രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്കുമായി അല്‍ ഗറാഫ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

50,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ക്ക് മുഴുവനായും കവര്‍ ചെയ്യുന്ന രീതിയിലാണ് ശീതീകരിച്ച ട്രാക്ക്. ഏത് സമയത്തും 26 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയിലായിരിക്കും ഇവിടത്തെ അന്തരീക്ഷ താപനില.

50 ശതമാനം പ്രവര്‍ത്തന ചെലവ് ചുരുക്കുന്ന രീതിയിലുള്ള ആധുനിക ശീതീകരണ സംവിധാനമാണ് പാര്‍ക്കില്‍. ഇതിനുള്ള പേറ്റന്റ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് അശ്ഗാല്‍. സോളാര്‍ പാനലുകളും തനിയെ താപനില കുറയ്ക്കുന്ന ട്രാക്കുകളുമൊക്കെയായി പരിസ്ഥിതിക്കിണങ്ങുന്നതും ചെലവ് കുറഞ്ഞതുമായ സംവിധാനമാണിത്.

തണുത്ത വായു പുറത്തേക്ക് പോകാതെ ട്രാക്കിനകത്ത് തന്നെ സര്‍ക്കുലേറ്റ് ചെയ്യുന്ന രീതിയില്‍ മരങ്ങളും വള്ളിച്ചെടികളുമൊക്കെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends