അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധത അറിയിച്ച് ഖത്തറും തുര്‍ക്കിയും

അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ സന്നദ്ധത അറിയിച്ച് ഖത്തറും തുര്‍ക്കിയും
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാബൂളടക്കം അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ തുര്‍ക്കിയും ഖത്തറും മുന്നോട്ട് വന്നത്. തുര്‍ക്കി വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനില്‍ എത്തി.

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെയും ഖത്തറിന്റെയും ആവശ്യങ്ങള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടന്‍ കരാറില്‍ ഒപ്പിടും. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സേവനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.


Other News in this category



4malayalees Recommends