ഖത്തറില്‍ കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റല്‍ കോപ്പിയായി സൂക്ഷിക്കാം

ഖത്തറില്‍ കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റല്‍ കോപ്പിയായി സൂക്ഷിക്കാം
ഖത്തറില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റല്‍ കോപ്പിയായി സൂക്ഷിക്കാം. മെട്രാഷ് 2 ആപ്പില്‍ ഇതിനായി സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി മെട്രാഷ് ആപ്പില്‍ ഐഡി രജിസ്റ്റര്‍ ചെയ്യണം.

മുതിര്‍ന്നവരുടെ ഐഡി രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ ഡിജിറ്റല്‍ ഐഡി ഉപയോഗിക്കാനാകും. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലായി 220 സേവനങ്ങള്‍ മെട്രാഷ് ആപ്പ് വഴി നല്‍കുന്നത്.

Other News in this category



4malayalees Recommends