സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് ; മേപ്പടിയാനില്‍ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദന്‍

സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് ; മേപ്പടിയാനില്‍ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദന്‍
മേപ്പടിയാന്‍ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. 'മേപ്പടിയാന്‍' തീര്‍ത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത് എന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ റെക്കോര്‍ഡുകള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. 'ഇവിടെ എല്ലാം വളരെ വ്യക്തമാണ്.

മേപ്പടിയാന്‍ തീര്‍ത്തും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷെ ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് തന്നെ സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും 'മേപ്പടിയാന്‍' കാണണം.' ഉണ്ണി മുകുന്ദന്‍ കുറിച്ചു.

മുസ്ലീംക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയെന്നും കൂടാതെ ചിത്രം സേവാഭാരതിയുടെ മഹത്തായ പ്രവൃത്തികളെ പരാമര്‍ശിക്കുകയും ചെയ്യുന്നു എന്നും വ്യാജ പ്രചാരണത്തില്‍ പറഞ്ഞിരുന്നു. ഇതിനെ പൊളിച്ചെഴുതികൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്. 'മേപ്പടിയാന്' മികച്ച പ്രതികരണമാണ് എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചതും നിരവധിപേര്‍ എത്തിയിരുന്നു.

നവാഗതനായ വിഷ്ണു മോഹനാണ് 'മേപ്പടിയാന്റെ' സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

Other News in this category4malayalees Recommends