ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു

ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു
തമിഴ്താരം ധനുഷും സംവിധായകയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹമോചിതരാകുന്നു. 18 വര്‍ഷത്തെ വൈവാഹിക ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ജനുവരി 17ന് രാത്രിയോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ചേര്‍ന്ന് വഴിപിരിയുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്ത് വിട്ടത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു എന്നും ഇരുവരുടെയും കുറിപ്പില്‍ പറയുന്നു.

'മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്കല്‍. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്ത് നില്‍ക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാക്കലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നല്‍കണം.'

2004 നവംബര്‍ 18നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.

Other News in this category



4malayalees Recommends