ടിക്കറ്റ് നിരക്കു കുറച്ചിട്ടും ഒമാനില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരില്ല

ടിക്കറ്റ് നിരക്കു കുറച്ചിട്ടും ഒമാനില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരില്ല
മസ്‌കത്തില്‍നിന്ന് തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുറവായിട്ടും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

കേരളത്തിലെ കോവിഡ് വ്യാപനം, നാട്ടില്‍നിന്ന് തിരിച്ച് വരാനുള്ള ടിക്കറ്റ് നിരക്കുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നത് അടക്കം നിരവധി കാരണങ്ങളാലാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നത്. യാത്രക്കാര്‍ കുറയുന്നത് ട്രാവല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ക്വാറന്റൈനും കോവിഡ് ടെസ്റ്റും ഉള്‍പ്പെടെ നിയന്ത്രണങ്ങളും യാത്രക്കാരെ വലക്കുകയാണ്.

Other News in this category



4malayalees Recommends