എനര്‍ജി ബില്ലിനും മോര്‍ട്‌ഗേജിനും പിന്നാലെ നാഷണല്‍ ഇന്‍ഷുറന്‍സും ഉയരുന്നു ; 30000 പൗണ്ട് ശമ്പളമുള്ളയാള്‍ ഏപ്രില്‍ മുതല്‍ എന്‍ഐ കോണ്‍ട്രിബ്യൂഷനില്‍ അധികം നല്‍കേണ്ടത് 255 പൗണ്ട് ; പ്രതിഷേധവുമായി എംപിമാര്‍

എനര്‍ജി ബില്ലിനും മോര്‍ട്‌ഗേജിനും പിന്നാലെ നാഷണല്‍ ഇന്‍ഷുറന്‍സും ഉയരുന്നു ; 30000 പൗണ്ട് ശമ്പളമുള്ളയാള്‍ ഏപ്രില്‍ മുതല്‍ എന്‍ഐ കോണ്‍ട്രിബ്യൂഷനില്‍ അധികം നല്‍കേണ്ടത് 255 പൗണ്ട് ; പ്രതിഷേധവുമായി എംപിമാര്‍
ഓരോ ദിവസവും യുകെയില്‍ ജീവിത ചെലവ് ഉയരുകയാണ്. എനര്‍ജി ബില്ലിനും മോര്‍ട്‌ഗേജിനും പിന്നാലെ ഏപ്രിലോടെ നാഷണല്‍ ഇന്‍ഷുറന്‍സും ഉയരുന്നത് ജനങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്. 30000 പൗണ്ട് ശമ്പളമുള്ളയാള്‍ ഏപ്രില്‍ മുതല്‍ എന്‍ഐ കോണ്‍ട്രിബ്യൂഷനില്‍ നല്‍കേണ്ടത് 255 പൗണ്ടാണ്. ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ് ഈ കോവിഡ് കാലത്ത്. ഇതിനിടെയാണ് ടാക്‌സ് വര്‍ദ്ധനവ്. പുതിയ വര്‍ദ്ധനവിനെതിരെ എംപിമാരും ബിസിനസ് നേതാക്കളും ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.

ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ 1.25 ശതമാനം വര്‍ദ്ധനവ് കൂടുതലാണെന്നും ഇത് ജനജീവിതത്തെ ദുരിതത്തിലാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

National Insurance BOOST: How much is National Insurance? Planned NI  increase in full | Personal Finance | Finance - ToysMatrix

ടാക്‌സ് വര്‍ദ്ധനവിലൂടെ 12 ബില്യണ്‍ പൗണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള ടാക്‌സ് വര്‍ദ്ധനവ് ഏപ്രിലില്‍ ആണ് നിലവില്‍ വരിക. പണപ്പെരുപ്പം 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മോര്‍ട്ട്‌ഗേജ് റീപെയ്‌മെന്റും വര്‍ദ്ധിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് ഉയര്‍ന്നതോടെ 30000 പൗണ്ട് സാലറി വാങ്ങുന്ന ഒരാള്‍ ഒരു വര്‍ഷം 255 പൗണ്ട് നല്‍കണം. 50000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ 505 പൗണ്ടും നല്‍കേണ്ടിവരും.

കോവിഡ് പ്രതിസന്ധിയില്‍ ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ മേഖലകളിലേക്ക് പണം കണ്ടെത്തുന്നതിനാണ് വര്‍ദ്ധനവ്. എനര്‍ജി ബില്ലും 50 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെ വിഷയത്തില്‍ പ്രതിഷേധമുയരുകയാണ്.

Other News in this category



4malayalees Recommends