കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിന് ഇടയില്‍ യുവാവ് മുങ്ങി മരിച്ചു. ഒരേ സമയം രണ്ട് യുവതികളുമായി പ്രണയത്തിലായിരുന്ന ലോയ്ഡ് ഡിസൂസയാണ് മരിച്ചത്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്ത് വെള്ളിയാഴ്ച ആയിരുന്നു സംഭവം. കാമുകന്‍ വഞ്ചിക്കുകയാണ് എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ലോയിഡിന് രണ്ട് കാമുകിമാര്‍ ഉണ്ടെന്ന് കാമുകിമാര്‍ ഇരുവരും അറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഈ തര്‍ക്കം പരിഹരിക്കാനായി യുവാവ് രണ്ട് പേരെയും വിളിച്ച് വരുത്തുകയായിരുന്നു. എന്നാല്‍ ലോയിഡ് മറ്റൊരാളെ പ്രണയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കാമുകിമാരില്‍ ഒരാള്‍ കടലിലേക്ക് ചാടുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ലോയിഡും പിന്നാലെ ചാടി.
യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ഒഴുക്കില്‍പെട്ട ലോയ്ഡിന്റെ തല പാറക്കൂട്ടത്തിലിടിച്ചു. പരിസരത്തുണ്ടായിരുന്ന ആളുകള്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്തു.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ദക്ഷിണ കന്നഡയിലെ എളിയാര്‍പടവ് സ്വദേശിയായ ലോയ്ഡ് ഡിസൂസ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നാട്ടില്‍ തിരികെ എത്തിയത്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ യുവതികളുമായി പ്രണയത്തിലായത്.