ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ' വിവാദത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം

ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ' വിവാദത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം
തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷത്തില്‍ മൗനം വെടിഞ്ഞ് പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. പട സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു താരം. കളമശ്ശേരി എച്ച്.എം.ഡി റോഡില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. നാട്ടുകാരില്‍ ഒരാളെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിലാണ് താരം പ്രതികരണം അറിയിച്ചത്.

തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു. 'ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ'ഷൈന്‍ പ്രതികരിച്ചു. സിനിമാചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈന്‍ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്.

Other News in this category



4malayalees Recommends