ഖത്തറില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല

ഖത്തറില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഖത്തറിലെ പൊതു സ്വകാര്യ സ്‌കൂളുകളിലെയും കിന്‍ഡര്‍ ഗാര്‍ഡനിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മന്ത്രാലയം അറിയിച്ചു.

12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അതേ സമയം മാസ്‌ക് ധരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അത് ധരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ മാറ്റമില്ലാതെ തുടരും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്ത വിദ്യാര്‍്തഥഇകള്‍ക്ക് ആഴ്ച തോറും നടത്താറുള്ള ആന്റിജന്‍ പരിശോധനയിലും മാറ്റമില്ല

Other News in this category



4malayalees Recommends