ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് പദവിയില്‍ നിന്ന് ഇന്ത്യക്കാരനായ ആര് സീതാരാമന് രാജിവച്ചു. അദ്ദേഹം ഞായറാഴ്ച രാജി കത്ത് നല്കി സ്ഥാനമൊഴിഞ്ഞതായി ബാങ്ക് അറിയിച്ചു. എന്നാല്‍ രാജിയുടെ കാരണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
ഖത്തറിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കാണ് ദോഹാ ബാങ്ക്. 2007 സെപ്തംബര്‍ മുതല്‍ ബാങ്കിന്റെ സിഇഒ ആയിരുന്നു സീതാരാമന്. 2002 ല്‍ ഡെപ്യൂട്ടി സിഇഒ ആയാണ് അദ്ദേഹം ദോഹ ബാങ്കിലെത്തിയത്.