മോഡല്‍ ഷഹാനയുടെ ദൂരൂഹ മരണത്തില്‍ അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കും ; ഷഹാന മരിച്ച ദിവസം സജാദ് ഷഹാനയെ ദേഹോപദ്രവം ചെയ്തിരുന്നുവെന്ന് പൊലീസ്

മോഡല്‍ ഷഹാനയുടെ ദൂരൂഹ മരണത്തില്‍ അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കും ;  ഷഹാന മരിച്ച ദിവസം സജാദ് ഷഹാനയെ ദേഹോപദ്രവം ചെയ്തിരുന്നുവെന്ന് പൊലീസ്
മോഡല്‍ ഷഹാനയുടെ ദൂരൂഹ മരണത്തില്‍ അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കും. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയും മയക്കുമരുന്ന് വ്യാപാരിയുമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ഷഹാന മരിച്ച ദിവസം സജാദ് ഷഹാനയെ ദേഹോപദ്രവം ചെയ്തിരുന്നുവെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ സജാദിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബവും രംഗത്തുവന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പടെ നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മരണവുമായി ബന്ധപ്പെട്ട് സജാദിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മെയ് 13നാണ് കോഴിക്കോട് ചേവായൂരില്‍ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയില്‍ ഷഹാന അവശയായി കിടക്കുന്നതാണ് അയല്‍വാസികള്‍ കണ്ടത്. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹാന പറഞ്ഞതായി മാതാവ് 24നോട് പ്രതികരിച്ചു. തുടര്‍ന്ന് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സജാദിന്റെ അറസ്റ്റ് മെയ് 13ന് രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം , ആത്മഹത്യാ പ്രേരണ , എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

Other News in this category



4malayalees Recommends