കൊല്ലം സ്വദേശിയെ ദുബൈയില്‍ കാണാനില്ലെന്ന് പരാതി

കൊല്ലം സ്വദേശിയെ ദുബൈയില്‍ കാണാനില്ലെന്ന് പരാതി
കൊല്ലം സ്വദേശിയായ യുവാവിനെ ദുബൈയില്‍ കാണാനില്ലെന്ന് പരാതി. കൊല്ലം കൊറ്റംങ്കര മീനാക്ഷിവിലാസം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശം താമസിക്കുന്ന സുരേഷ് കുമാര്‍ സൂരജിനെയാണ് (24) അഞ്ചു ദിവസമായി കാണാനില്ലെന്ന് പരാതി നല്‍കിയത്.

ആറു മാസം മുമ്പ് സന്ദര്‍ശക വിസയില്‍ എത്തിയ ഇദ്ദേഹം വ്യാഴാഴ്ചയാണ് താമസ സ്ഥലത്തു നിന്ന് പോയത്. ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ജോലി. ഹോര്‍ലാന്‍സിലെ അല്‍ഷാബ് വില്ലേജിലായിരുന്നു താമസം. എന്തെങ്കിലും വിവരം ലഭിച്ചാല്‍ താഴെ നല്‍കിയ നമ്പറില്‍ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.


ഫോണ്‍: +971522809525, +971 524195588.

Other News in this category4malayalees Recommends