കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്, അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല ; ഗ്യാന്‍വാപി പള്ളി തര്‍ക്കത്തില്‍ കങ്കണ

കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്, അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല ; ഗ്യാന്‍വാപി പള്ളി തര്‍ക്കത്തില്‍ കങ്കണ
വാരണാസിയിലെ ഗ്യാന്‍വാപി പള്ളികാശി വിശ്വനാഥ് ക്ഷേത്രം തര്‍ക്കത്തെപറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ച് നടി കങ്കണ റണാവത്. കാശിയില്‍ എല്ലായിടത്തും ശിവനുണ്ടെന്നാണ് കങ്കണയുടെ പ്രതികരണം.

'മധുരയിലെ എല്ലാ കണങ്ങളിലും കൃഷ്ണനുണ്ട്. അയോധ്യയുടെ എല്ലാ കണങ്ങളിലും ശ്രീരാമനും. സമാനമായി കാശിയിലെ എല്ലായിടങ്ങളിലും ശിവനുണ്ട്. അദ്ദേഹത്തിന് ഒരു രൂപം ആവശ്യമില്ല. അദ്ദേഹം എല്ലാ കണങ്ങളിലുമുണ്ട്,' കങ്കണ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി പള്ളിയില്‍ വീഡിയോ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പരാതിക്കാരുടെ അഭിഭാഷകര്‍ അവകാശപ്പെട്ടത്.

തുടര്‍ന്ന് കണ്ടെത്തിയ പരിസരം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു.




Other News in this category



4malayalees Recommends