കോവിഡ് തലവേദന ഒതുങ്ങിയപ്പോള്‍ ബ്രിട്ടന് പുതിയ തലവേദന; മങ്കിപോക്‌സ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കേസുകള്‍ ഇനിയും ഉയരുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി; രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍

കോവിഡ് തലവേദന ഒതുങ്ങിയപ്പോള്‍ ബ്രിട്ടന് പുതിയ തലവേദന; മങ്കിപോക്‌സ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; കേസുകള്‍ ഇനിയും ഉയരുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി; രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍

കോവിഡ് കേസുകളുടെ ഭാരം കുറഞ്ഞ ആശ്വാസത്തില്‍ നിലയുറപ്പിച്ച് നില്‍ക്കാന്‍ കഴിയാതെ ബ്രിട്ടന്‍. മങ്കിപോക്‌സ് വ്യാപനമാണ് ഇപ്പോള്‍ ആരോഗ്യ രംഗത്ത് പുതിയ ഭീഷണിയാകുന്നത്. 11 കേസുകള്‍ കൂടി കണ്ടെത്തിയെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ഇരുപതായി. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വൈറസ് പടരുമ്പോള്‍ വാക്‌സിന്‍ ഡോസുകള്‍ ശേഖരിക്കാന്‍ മന്ത്രിമാര്‍ ഉത്തരവിട്ടു.


പനി, തലവേദന, തടിപ്പ്, വേദനകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊറിച്ചിലും, തടിപ്പും മുഖത്ത് കണ്ടുതുടങ്ങുകയും, ഇത് സ്വകാര്യ ഭാഗങ്ങളിലേക്ക് ഉള്‍പ്പെടെ പടരുകയും ചെയ്യുന്നതാണ് ഇപ്പോള്‍ കാണുന്ന രീതി.

അടുത്ത സമ്പര്‍ക്കത്തിലൂടെയണ് മനുഷ്യരില്‍ ഇത് പടരുന്നത്. യുകെയിലെ സ്ഥിതിയെ കുറിച്ച് ജി7ല്‍ അപ്‌ഡേറ്റ് ചെയ്‌തെന്ന് ഹെല്‍ത്ത് സെക്രട്ടറ സാജിദ് ജാവിദ് പ്രഖ്യാപിച്ചു. യുകെയിലെ കേസുകള്‍ മയമുള്ളതാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. മങ്കിപോക്‌സിന് എതിരെ ഫലപ്രദമായ വാക്‌സിന്‍ ഡോസുകള്‍ ശേഖരിച്ചിട്ടുള്ളതായി ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.

വരുംദിവസങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് തന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്. 20,000 ഡോസ് വാക്‌സിന്‍ കരുതല്‍ ശേഖരത്തില്‍ വേണമെന്ന് ജാവിദ് യുകെഎച്ച്എസ്എയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends