നവജാത ശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച മാതാവിന് തടവുശിക്ഷ

നവജാത ശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച മാതാവിന് തടവുശിക്ഷ
നവജാത ശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാവിന് രണ്ടുമാസം തടവുശിക്ഷ. മാതാവ് രാജ്യം വിട്ടതിനാല്‍ ഇവരുടെ അസാന്നിധ്യത്തിലാണ് കോടതി വിധി. മാസം തികയാതെയാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഈ സമയം മാതാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മൂന്നു മാസത്തിന് ശേഷം ഇവര്‍ ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കേസ്.

ഏഷ്യന്‍ വംശജയാണ് യുവതി. ഇവര്‍ സ്വന്തം രാജ്യത്തേക്ക് കടന്നു.

Other News in this category4malayalees Recommends