ഗ്ലാസ് ഉയര്‍ത്തി സ്റ്റാഫിന് വിടനല്‍കി ബോറിസ്; ചിത്രം പുറത്തുവന്നതോടെ തീപിടിച്ച് വീണ്ടും പാര്‍ട്ടിഗേറ്റ് വിവാദം; ചോര്‍ത്തിയത് മുന്‍ ഉപദേശകനെന്ന് സംശയം; ലോക്ക്ഡൗണ്‍ ലംഘനത്തില്‍ ന്യായീകരണം തേടി നം.10

ഗ്ലാസ് ഉയര്‍ത്തി സ്റ്റാഫിന് വിടനല്‍കി ബോറിസ്; ചിത്രം പുറത്തുവന്നതോടെ തീപിടിച്ച് വീണ്ടും പാര്‍ട്ടിഗേറ്റ് വിവാദം; ചോര്‍ത്തിയത് മുന്‍ ഉപദേശകനെന്ന് സംശയം; ലോക്ക്ഡൗണ്‍ ലംഘനത്തില്‍ ന്യായീകരണം തേടി നം.10

ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ എണ്ണ പകര്‍ന്ന് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. മദ്യക്കുപ്പികള്‍ക്ക് അരികില്‍ നില്‍ക്കുന്ന ബോറിസ് ജോണ്‍സന്റെയും, സഹായികളുടെയും ചിത്രമാണ് വിവാദം ആളിക്കത്തിക്കുന്നത്.


2020 നവംബര്‍ 13ന് കമ്മ്യൂണിക്കേഷന്‍ മേധാവിയായ ലീ കെയിന്റെ വിരമിക്കല്‍ ചടങ്ങിലാണ് വൈന്‍ വിളമ്പിയത്. പ്രധാനമന്ത്രി ഇതിന് മുന്നില്‍ നിന്ന് നയിക്കുന്നതായാണ് ചിത്രം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ചുവന്ന പെട്ടി കസേരയില്‍ ഇരിക്കവെയാണ് ജീവനക്കാര്‍ ഒത്തുകൂടിയത്.

ലോക്ക്ഡൗണ്‍ സമയത്ത് വിവിധ കുടുംബങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒത്തുചേരുന്നതിന് വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഈ കൂടിച്ചേരല്‍ നടന്നത്. എന്നാല്‍ ഈ പരിപാടിയുടെ പേരില്‍ പോലീസ് അന്വേഷണത്തില്‍ നടപടി സ്വീകരിച്ചിരുന്നില്ല. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് മാത്രമാണ് ബോറിസിന് ഫൈന്‍ അടയ്‌ക്കേണ്ടി വന്നത്.

Mr Johnson raises a glass during the national lockdown in November 2020

എന്നാല്‍ ഐടിവി ന്യൂസ് പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍ പ്രധാനമന്ത്രിക്ക് പുതിയ തലവേദനയാണ് സമ്മാനിക്കുന്നത്. സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ചിത്രം ചോര്‍ന്നത്.

ഇതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ ഉപദേശകന്‍ ഡൊമനിക് കുമ്മിംഗ്‌സാണെന്ന് ആരോപണമുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ തെളിവായി പുറത്തുവരുമെന്ന് കുമ്മിംഗ്‌സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബോറിസിന്റെ മുഖ്യശത്രുവായി നില്‍ക്കുന്ന മുന്‍ ഉപദേശകന്‍ ഇദ്ദേഹത്തിന്റെ കസേര തെറിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Other News in this category



4malayalees Recommends