പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ് ; 18 പേര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ് ;  18 പേര്‍ അറസ്റ്റില്‍
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 24 പേരില്‍ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.മത വിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി എന്ന് ചൂണ്ടിക്കാട്ടി 153അ പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ പിഎഫ്‌ഐയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി, പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. പകല്‍ ഹാജരാക്കിയാല്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രതികളെ രാത്രി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കേസില്‍ ജില്ലയ്ക്ക് പുറത്തു നിന്നുള്ള നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് ആലപ്പുഴ എസ് പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നുമാരോപിച്ചാണ് പ്രകടനം.

അതിനിടെ കുട്ടിയേയും കുടുംബത്തെയും കണ്ടത്താത്തതിന്റെ പേരില്‍ ഒരുവിഭാഗം പൊലീസിനെ വിമര്‍ശിക്കുന്നുണ്ട്.

Other News in this category



4malayalees Recommends