വ്യാജ വീഡിയോ പ്രചാരണം; അത്തരം പരാമര്‍ശങ്ങള്‍ പോലും എത്ര വേദനയുണ്ടാക്കുമെന്ന് തനിക്കറിയാം ,ജോ ജോസഫിന്റെ ഭാര്യയോടൊപ്പമെന്ന് ഉമ തോമസ്

വ്യാജ വീഡിയോ പ്രചാരണം; അത്തരം പരാമര്‍ശങ്ങള്‍ പോലും എത്ര വേദനയുണ്ടാക്കുമെന്ന് തനിക്കറിയാം ,ജോ ജോസഫിന്റെ ഭാര്യയോടൊപ്പമെന്ന് ഉമ തോമസ്
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെയുള്ള വ്യാജ വീഡിയോ പ്രചാരണ വിഷയത്തില്‍ ജോ ജോസഫിന്റെ ഭാര്യയോടൊപ്പമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. തനിക്കെതിരെയും സൈബര്‍ ആക്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി തൃക്കാക്കരയില്‍ എത്തിയപ്പോള്‍ പിടി തോമസിന്റെ മരണം പോലും സൗഭാഗ്യമായിട്ടാണ് കണ്ടത്. അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാനാണ് അത്. അത്തരം പരാമര്‍ശങ്ങള്‍ പോലും എത്ര വേദനയുണ്ടാക്കുമെന്ന് തനിക്കറിയാം എന്നും ഉമ തോമസ് പറഞ്ഞു.

തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നും അവര്‍ പറഞ്ഞു. വോട്ടര്‍മാരുടെ മനസാണ് താന്‍ കാണുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും അവരെ ബഹുമാനിക്കുമെന്നും ഉമ് തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമാണ് അറസ്റ്റിലായത്. എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ എഫ്ബി, ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Other News in this category



4malayalees Recommends