മുദ്രാവാക്യത്തില്‍ തെറ്റില്ല, ഇപ്പോള്‍ എന്തിന് ഇതും പൊക്കിപിടിച്ച് വരുന്നു, പ്രതിഷേധം കഴിഞ്ഞു ടൂര്‍ പോയതെന്ന് കുട്ടിയുടെ പിതാവ് ; പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍
പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പള്ളുരുത്തി പൊലീസ് ആലപ്പുഴയിലെ അന്വേഷണ സംഘത്തിന് കൈമാറും. വീട്ടില്‍ നിന്നും മാറി നിന്ന കുടുബം ഇന്ന് രാവിലെയായിരുന്നു തിരിച്ചെത്തിയത്. ഉടന്‍ പൊലീസ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. പിതാവിനെ കസ്റ്റഡിയില്‍ പ്രതിഷേധിച്ച് എറണാകുളത്ത് എസ്ഡിപിഐ പ്രതിഷേധം പുരോഗമിക്കുന്നുണ്ട്. കേസില്‍ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 24 പേരില്‍ 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിളിച്ച മുദ്രാവാക്യത്തില്‍ തെറ്റില്ലെന്ന് കുട്ടിയുടെ പിതാവ്. എന്‍ആര്‍സി സിഎഎ പ്രതിഷേധത്തില്‍ വിളിച്ച മുദ്രാവാക്യമാണിത്. കുട്ടി അവിടെ നിന്നും കേട്ട് പഠിച്ചതാണ്. ഇപ്പോള്‍ മാത്രം എന്തുകൊണ്ട് ഇതും പൊക്കിപിടിച്ച് വരുന്നുവെന്ന് പിതാവ് ചോദിക്കുന്നു. ഒരു മതത്തേയും പ്രത്യേകിച്ച് മുദ്രാവാക്യത്തില്‍ പരാമര്‍ശിക്കുന്നില്ല, മറിച്ച് സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.