പിസി ജോര്‍ജിന് ഇനിയും പലതും പറയാനുണ്ടാവും, സര്‍ക്കാരിന്റെ കടുത്ത വിവേചനം തുടര്‍ന്നാല്‍ നിലപാടിന്റെ പേരില്‍ പി സി ജോര്‍ജിന്പിന്നില്‍ ആളുണ്ടാവും ; മുന്നറിയിപ്പുമായി ദീപികയില്‍ ലേഖനം

പിസി ജോര്‍ജിന് ഇനിയും പലതും പറയാനുണ്ടാവും, സര്‍ക്കാരിന്റെ കടുത്ത വിവേചനം തുടര്‍ന്നാല്‍ നിലപാടിന്റെ പേരില്‍ പി സി ജോര്‍ജിന്പിന്നില്‍ ആളുണ്ടാവും ; മുന്നറിയിപ്പുമായി ദീപികയില്‍ ലേഖനം
വിദ്വേഷ പ്രസംഗക്കേസില്‍ നിയമനടപടികള്‍ നേരിടുന്ന പിസി ജോര്‍ജിന് പിന്തുണയറിയിച്ച് ദീപിക ദിനപത്രത്തില്‍ ലേഖനം. 'ശക്തി ചോരാതെ പിസി ജോര്‍ജ്' എന്ന തലക്കെട്ടില്‍ ആദ്യ പേജിലാണ് ലേഖനം വന്നിരിക്കുന്നത്. പിസി ജോര്‍ജിനെതിരെ ഉടനടി നടപടി സ്വീകരിച്ച സര്‍ക്കാര്‍ സമാനമായ മറ്റ് പല കേസുകളും ഒച്ചിനെ പോലെ ഇഴയുകയാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ആലപ്പുഴയിലും കേരളത്തിലെ മറ്റ് ഭാഗങ്ങളിലും അടുത്തിടെ നടന്ന തീവ്രവാദ പേക്കൂത്തുകളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അതേക്കുറിച്ച് പറയുന്നവരെ കുറ്റക്കാരാക്കി ജയിലിടയ്ക്കുന്ന ഇരട്ടത്താപ്പാണ് പിസി ജോര്‍ജിന്റെ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തി.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനത്തില്‍ നിന്ന് മുഖ്യമന്ത്രിയും ഭരണ കക്ഷിയും പിന്‍വാങ്ങിയില്ലെങ്കില്‍ അപകടകരമാവും സ്ഥിതി. സമാന കുറ്റകൃക്യങ്ങളെ ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് സ്വാതന്ത്ര്യം നല്‍കണം. ആലപ്പുഴയില്‍ എസ്ഡിപിഐ റാലിയിലെ വിദ്വേഷ മുദ്രവാക്യത്തില്‍ രാജ്യത്ത് എന്തും വിളിച്ചു പറയാമെന്നായോ എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. ചോദ്യം സര്‍ക്കാരിന് നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്നും ലേഖനം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ പിസി ജോര്‍ജിന് ഇനിയും പലതും പറയാനുണ്ടാവും. സര്‍ക്കാരിന്റെ കടുത്ത വിവേചനം തുടര്‍ന്നാല്‍ നിലപാടിന്റെ പേരില്‍ അദ്ദേഹത്തിന് പിന്നില്‍ ആളുണ്ടാവും,' എന്ന മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.

Other News in this category



4malayalees Recommends