സ്വര്‍ഗ്ഗത്തിലെ സ്ത്രീ'; ഇസ്ലാം മതത്തെ നിന്ദിച്ചുവെന്ന് ആരോപണം; യുകെയില്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചു

സ്വര്‍ഗ്ഗത്തിലെ സ്ത്രീ'; ഇസ്ലാം മതത്തെ നിന്ദിച്ചുവെന്ന് ആരോപണം; യുകെയില്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവെച്ചു
ഇസ്ലാം മതത്തെ അവഹേളിച്ചു എന്നാരോപിച്ച് യുകെയില്‍ സിനിമാ പ്രദര്‍ശനം തടഞ്ഞു. പ്രതിഷേധക്കാര്‍ തീയേറ്റര്‍ വളഞ്ഞതോടെ സിനിമയുടെ മുഴുവന്‍ പ്രദര്‍ശനവും ഒഴിവാക്കാന്‍ സിനിമവോള്‍ഡ് എന്ന പ്രമുഖ തിയ്യറ്റര്‍ ശൃംഖല തീരുമാനിക്കുകയായിരുന്നു. .ലേഡി ഓഫ് ഹെവന്‍ എന്ന സിനിമയ്‌ക്കെതിരെയാണ് പ്രതിഷേധം.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ. സിനിമയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ആദ്യമായി പ്രവാചകന്റെ മുഖം സിനിമയില്‍ കാണിക്കുന്നെന്ന് അവകാശപ്പെടുന്ന സിനിമയാണിത്.

റിലീസ് ചെയ്ത തിയേറ്ററുകള്‍ക്ക് മുമ്പില്‍ നൂറിലേറെ പേര്‍ അള്ളാബു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സിനിമ യുകെയിലെ തിയ്യറ്ററുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 117,000 പേര്‍ ഒപ്പു വെച്ച പരാതിയും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ ശൃംഖലയാണ് സിനിവേള്‍ഡ്.

മറ്റ് ചില സിനിമാ തിയറ്റര്‍ കമ്പനികള്‍ ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം ഒഴിവാക്കിയിട്ടില്ല.എലി കിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. എന്‍ലൈറ്റ്‌മെന്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്. കുവൈത്തി ഷിയ പുരോഹിതനായ യാസര്‍ അല്‍ ഹബീബ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.




Other News in this category



4malayalees Recommends