വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അന്വേഷിക്കാന്‍ പ്രത്യേക സംഘം

വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അന്വേഷിക്കാന്‍ പ്രത്യേക സംഘം
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. യാത്രക്കാരുടെയും വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും ശേഖരിച്ച് സംഘം അന്വേഷണം ആരംഭിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ ആദ്യശ്രമം. വിമാനയാത്ര തുടങ്ങിയ കണ്ണൂരിലെയും പ്രശ്‌നം നടന്ന തിരുവനന്തപുരത്തെയും പൊലീസുകാരടങ്ങിയ സംഘത്തിന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലാണ് നേതൃത്വം നല്‍കുക.

വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ വിവരങ്ങളും വിമാനത്തിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളും ആവശ്യപ്പെട്ട് വിമാനകമ്പനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. യാത്രക്കാരെ സാക്ഷികളാക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അതേസമയം പ്രതികളായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് പരിഗണിക്കും. ിണറായി വിജയന് എതിരെ പ്രതിഷേധിച്ചപ്പോള്‍ കഴുത്തിന് പിടിച്ച് ഞെരിച്ച് ആക്രമിച്ചത് ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനുമാണെന്നാണ് പ്രതികള്‍ പറയുന്നത്. സേംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

Other News in this category



4malayalees Recommends