കോഴിക്കോട് തിക്കോടി ടൗണില്‍ സിപിഐഎം പ്രവര്‍ത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
ഇതിനിടെ കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്റെ വീടിന് നേരെ ആക്രമണം. വിടിന് നേരെ ഇന്നലെ രാത്രി ബിയര്‍ കുപ്പികള്‍ എറിഞ്ഞു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഐഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.
മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോണ്‍?ഗ്രസ് പ്രതിഷേധത്തെ ചൊല്ലി സംസ്ഥാന വ്യാപകമായി ഇന്നും സിപിഐഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലിന് സാധ്യതയുണ്ട്. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പലയിടത്തും നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു.
അതേസമയം തൊടുപുഴയിലെ പൊലീസ് ലാത്തി ചാര്‍ജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുകയാണ്. കാഴ്ച തിരിച്ചുകിട്ടുമോ എന്നതില്‍ ആശങ്ക. ബിലാല്‍ സമദിന് ശസ്ത്രക്രീയ നടത്തിയിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാന്‍ പറ്റു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ബിലാല്‍ സമദിന്റെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് അറിയിച്ചു.