അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി സായ് കുമാര്‍

അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി സായ് കുമാര്‍
അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതിന് പ്രധാന കാരണം ഒരു സിനിമയില്‍ തന്നെ കാസ്റ്റ് ചെയ്തതിനു ശേഷം അതിന്റെ ഡയറക്ടര്‍ തനിക്ക് പകരം മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തു എന്നതാണ്. തന്നെ വിളിച്ച് രണ്ട് മാസം ഷൂട്ടിങ്ങ് നീട്ടിവെച്ചതായി പറഞ്ഞ ഡയറക്ടറാണ് മറ്റൊരാളെ വെച്ച് ആ സിനിമ ചെയ്തത്.

ഒരു പക്ഷേ തനിക്ക് അഭിനയിക്കാന്‍ പാകത്തിന് അതില്‍ സീനുകള്‍ ഇല്ലാത്തത് കൊണ്ടാകാം, അല്ലെങ്കില്‍ പിന്നീട് വന്നയാള്‍ പ്രതിഫലം വാങ്ങാതെയാകും അഭിനയിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ജോലി ചെയ്താല്‍ കൂലി കിട്ടണം. ആ സിനിമയില്‍ നിന്ന് തന്നെ മാറ്റാനുണ്ടായ കാരണം എന്താണ് എന്ന് താന്‍ ഇതുവരെ അന്വേഷിച്ച് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതായിരുന്നു താന്‍ സിനിമയില്‍ നിന്ന് രണ്ട് വര്‍ഷം ഇടവേള എടുത്തത്. പലരും പലതും പറഞ്ഞു. തനിക്ക് അവസരങ്ങള്‍ ഇല്ലാഞ്ഞിട്ടാണ് എന്ന് ഒക്കെ പറഞ്ഞു. താന്‍ അതൊന്നും മൈന്‍ഡ് ചെയ്തില്ലെന്നും പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുOther News in this category4malayalees Recommends