നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടന്‍, പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്

നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടന്‍, പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്
കാത്തിരിപ്പിന് വിട നല്‍കി നയന്‍താര വിഘ്‌നേഷ് വിവാഹ വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന് നെറ്റ്ഫ്‌ലിക്‌സ്. ഇപ്പോഴിതാ വിവാഹ വീഡിയോ ഉടന്‍ പുറത്തെത്തുമെന്ന സൂചന നല്‍കി വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക.

നയന്‍താര വിഘ്‌നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി. വിഘ്‌നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോന്‍ ആണ്.

തെന്നിന്ത്യയില്‍ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നായിക ആയതിനാല്‍ത്തന്നെ ഡോക്യുമെന്ററി വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് നെറ്റ്ഫ്‌ലിക്‌സ്. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേഷ് പുറത്തുവിട്ടിരുന്നു.

ഇത് നെറ്റ്ഫ്‌ലിക്‌സുമായി ഏര്‍പ്പെട്ട കരാറിന്റെ ലംഘനമാണെന്നും ആയതിനാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറിയെന്നുമൊക്കെ പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പ്രചരണങ്ങളില്‍ വസ്തുതയില്ലെന്നും വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്‌ലിക്‌സും രംഗത്തെത്തിയിരുന്നു. മഹാബലിപുരത്തെ ആഡംബര ഹോട്ടലില്‍ വെച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹംOther News in this category4malayalees Recommends