'സിനിമയെ മാറ്റി നിര്‍ത്തിയാല്‍ പലര്‍ക്കും ആരാധന തോന്നുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.., അത് ഞാന്‍ നേരിട്ടറിഞ്ഞതാണ്'; സോന നായര്‍

'സിനിമയെ മാറ്റി നിര്‍ത്തിയാല്‍ പലര്‍ക്കും ആരാധന തോന്നുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.., അത് ഞാന്‍ നേരിട്ടറിഞ്ഞതാണ്'; സോന നായര്‍
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സോന നായര്‍. സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കവേയായിരുന്നു നടി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. സിനിമയെ മാറ്റി നിര്‍ത്തിയാല്‍ പലര്‍ക്കും ആരാധന തോന്നുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.

അദ്ദേഹം കര്‍ക്കശക്കരനായി തോന്നുമെങ്കിലും നല്ല മനുഷ്യമാണ്. 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലാണ് താന്‍ അദ്ദേഹത്തോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ഷൂട്ട് തുടങ്ങി അന്ന് മുതല്‍ അദ്ദേഹം ഒരു ചേട്ടനെ പോലെ തന്നെയാണ് നമ്മുടെ ഒപ്പം നില്‍ക്കുന്നത്. ഇന്നും ആ സ്‌നേഹം അതുപോലെ തന്നെയുണ്ടെന്നും സോന പറഞ്ഞു.

അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചാല്‍ അടുത്ത സെക്കന്റില്‍ അതിന് അദ്ദേഹം മറുപടി നല്‍കും. മറ്റ് വലിയ താരങ്ങള്‍ ചെറിയ താരങ്ങള്‍ക്ക് തരുന്നതിലും ഇരട്ടി പരി?ഗണനയാണ് പലപ്പോഴും മമ്മൂട്ടി നമ്മുക്ക് നല്‍കുന്നത്. അദ്ദേഹത്തെ അറിയാത്ത പലരും പലതും പറയുമെങ്കിലും അദ്ദേഹം നല്ല സ്‌നേഹമുള്ള മനുഷ്യനാണെന്നും സോന പറഞ്ഞു.

'അരയന്നങ്ങളുടെ വീട്' ചിത്രീകരണ സമയത്തെ ഓണം ലൊക്കേഷനിലായിരുന്നെങ്കിലും സ്വന്തം വീട്ടിലെപോലെ തന്നെയാണ് അന്ന് തനിക്ക് ഫീല്‍ ചെയ്തത്. ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് അദ്ദേഹം ആഹാരം വിളമ്പി നല്‍കിയത് ഇന്നും മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നും സോന കൂട്ടിച്ചേര്‍ത്തു

Other News in this category4malayalees Recommends