മണിരത്‌നത്തിന്റെ ബ്രാഹ്മണ്യവത്കരണം; പൊന്നിയിന്‍ സെല്‍വനെതിരെ രൂക്ഷ വിമര്‍ശനം

മണിരത്‌നത്തിന്റെ ബ്രാഹ്മണ്യവത്കരണം; പൊന്നിയിന്‍ സെല്‍വനെതിരെ രൂക്ഷ വിമര്‍ശനം
പൊന്നിയിന്‍ സെല്‍വന്‍ പോസ്റ്ററിലെ മാറ്റം മണിരത്‌നത്തിന്റെ ബ്രാഹ്മണ്യവത്കരണമാണെന്ന് കാട്ടി രൂക്ഷ വിമര്‍ശനം. ചിത്രത്തിന്റെ ഐമാക്‌സ് റിലീസ് അറിയിച്ചുള്ള പോസ്റ്ററില്‍ ആദിത്യ കരികാലന്‍ എന്ന വിക്രം കഥാപാത്രത്തിന് അണിയറപ്രവര്‍ത്തകര്‍ വരുത്തിയ മാറ്റം ശ്രദ്ധേയമായതിന് പിന്നാലെ 'വീ ദ്രവീഡിയന്‍സ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം ഉയര്‍ന്നത്.

ആദിത്യ കരികാലന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതോടെ ചോളന്മാരുടെ ചരിത്രം തെറ്റായി കാണിക്കുന്നതായും മണിരത്‌നം ബ്രാഹ്മണ്യവത്കരണം നടത്തിയെന്നും കാട്ടിയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ചോളന്മാര്‍ ശൈവ ഭക്തരായിരുന്നുവെന്നും മണിരത്‌നത്തിന്റെ ബ്രാഹ്മണ്യവത്കരണമാണ് ഇതെന്നുമാണ് വിമര്‍ശകരുടെ വാദം.

ആദിത്യ കരികാലന്‍ നെറ്റിയില്‍ 'പട്ടൈ' ധരിച്ചിരിക്കുന്നതായാണ് പോസ്റ്ററില്‍ ഉള്ളത്. എന്നാല്‍ കഥയിലെ വസ്തുതാപരമായ പിശകുകള്‍ അണിയറപ്രവര്‍ത്തകര്‍ തിരുത്തിയതായുള്ള സൂചനകള്‍ ആണ് പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് ശേഷം ഇതുകാണിച്ച് നടന്‍ വിക്രമിനും മണിരത്‌നത്തിനും എതിരെ ലഭിച്ച പരാതിയില്‍ കോടതി നോട്ടീസ് അയച്ചിരുന്നു. കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് ആദ്യം പുറത്തുവന്ന പോസ്റ്ററിലും ടീസറിലും കാണിക്കുന്നത്.

സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ജയചിത്ര തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

Other News in this category4malayalees Recommends