'ആ ഒറ്റ സീനാണ് ആ സിനിമയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കി തന്നത്'; അനുപമ

'ആ ഒറ്റ സീനാണ് ആ സിനിമയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കി തന്നത്'; അനുപമ
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളില്‍ നിറഞ്ഞ് നില്‍ക്കുന്ന അനുപമ താന്‍ മലയാള സിനിമയില്‍ സജീവമാകത്താത്തതിന്റെ കാരണം തുറന്ന് പറഞ്ഞതാണ് ശ്രദ്ധനേടുന്നത്.

മലയാളം സിനിമയില്‍ നിന്ന് തനിക്ക് വളരെ കുറച്ച് അവസരങ്ങളെ വരുന്നുള്ളു. അതില്‍ നിന്ന് തനിക്ക് നല്ലതെന്ന് തോന്നുന്ന ചിത്രങ്ങളെ താന്‍ ചെയ്യുന്നുളു, അതാണ് തനിക്ക് മലയാളത്തില്‍ സിനിമ കുറയുന്നതെന്നാണ് അനുപമ പറയുന്നത്. പ്രേമത്തില്‍ അഭിനയിച്ച സമയത്ത് തനിക്ക് നല്ല സ്വീകരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതെന്നും അവര്‍ പറഞ്ഞു

വളരെ കുറച്ച് സിനിമകളെ താന്‍ ചെയ്തിരുന്നെങ്കിലും ചെയ്ത എല്ലാ സിനിമകളും മികച്ചതായിരുന്നു. കുറുപ്പില്‍ താന്‍ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, കുറുപ്പിലേയ്ക്ക് തന്നെ വിളിച്ചത് ദുല്‍ഖറായിരുന്നു. ഒറ്റ സീനെയുള്ളു പക്ഷേ പ്രേക്ഷകരില്‍ ഇംപ്ക്ട് ഉണ്ടാക്കാന്‍ പറ്റുന്ന കഥാപാത്രമാണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ആദ്യം തനിക്ക് കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ചെയ്ത് കഴിഞ്ഞപ്പോഴാണ് അ കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ടിനെ കുറിച്ച് മനസ്സിലായതെന്നും അവര്‍ പറഞ്ഞു. മലയാളത്തില്‍ നല്ല സിനിമകള്‍ കിട്ടുകയാണെങ്കില്‍ വീണ്ടും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends