ഹിജാബ് ധരിച്ചത് ശരിയായില്ലെന്ന പേരില്‍ അറസ്റ്റിലായ ഇറാന്‍ വനിതയുടെ മരണം; പ്രതിഷേധങ്ങള്‍ ലണ്ടനിലേക്കും വ്യാപിക്കുന്നു; നൂറുകണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റമുട്ടി; ഇറാന്‍ എംബസിക്കും, ഇസ്ലാമിക് സെന്ററിനും പുറത്ത് പ്രതിഷേധം അക്രമാസക്തം

ഹിജാബ് ധരിച്ചത് ശരിയായില്ലെന്ന പേരില്‍ അറസ്റ്റിലായ ഇറാന്‍ വനിതയുടെ മരണം; പ്രതിഷേധങ്ങള്‍ ലണ്ടനിലേക്കും വ്യാപിക്കുന്നു; നൂറുകണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റമുട്ടി; ഇറാന്‍ എംബസിക്കും, ഇസ്ലാമിക് സെന്ററിനും പുറത്ത് പ്രതിഷേധം അക്രമാസക്തം

ഇറാനിലെ ഇസ്ലാമിക ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റമുട്ടി. ഹിജാബ് ധരിച്ചത് ശരായില്ലെന്ന പേരില്‍ ഇറാന്‍ മത പോലീസ് അറസ്റ്റ് ചെയ്ത കുര്‍ദിഷ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ പേരിലാണ് രോഷം അണപൊട്ടിയത്.


ലണ്ടനിലെ ഇറാന്‍ എംബസി പരിസരത്ത് വെച്ചാണ് പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് വഴിമാറിയതെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. ഇതിന് ശേഷം മാര്‍ബിള്‍ ആര്‍ച്ചിലെയും, മെയ്ഡാ വെയിലിലെയും ഇസ്ലാമിക് സെന്റര്‍ ഓഫ് ഇംഗ്ലണ്ടിലെും പ്രതിഷേധങ്ങള്‍ അരങ്ങേറി. കില്‍ബേണ്‍ ഇസ്ലാമിക് സെന്ററിന് പുറത്തും പ്രതിഷേധം നടന്നു.

Police and protestors gather outside the Islamic Centre of England in Maida Vale

അക്രമങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റു. അഞ്ച് പേര്‍ എല്ല് ഒടിഞ്ഞത് ഉള്‍പ്പെടെ ഗുരുതരമായ പരുക്കുകളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമങ്ങളുടെ പേരില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇറാനിലെ സദാചാര പോലീസ് അറസ്റ്റ് ചെയ്ത 22-കാരി മാഷാ അമിനി കസ്റ്റഡിയില്‍ മരിച്ചതോടെയാണ് ഇറാന്‍ നഗരങ്ങൡ പ്രതിഷേധം ആളിപ്പടര്‍ന്നത്. ഇത് വിവിധ ലോകനഗരങ്ങളിലും ആഞ്ഞടിക്കുകയാണ്.

ഇറാനിലെ ഇസ്ലാമിക റിപബ്ലിക്കിന് മരണം വിധിക്കണമെന്നാണ് ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചത്. 1979ന് മുന്‍പുള്ള ഇറാനിലെ മുന്‍ ദേശീയ പതാകയും ഇവര്‍ വീശി. പ്രതിഷേധക്കാരെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചെങ്കിലും കല്ലും, ബോട്ടിലും ഉള്‍പ്പെടെ ഇവര്‍ വലിച്ചെറിഞ്ഞതോടെയാണ് പോലീസിന് പരുക്കേറ്റത്.
Other News in this category



4malayalees Recommends