കേരളത്തിലെ സ്ത്രീകള്‍ വീട്ടില്‍ തന്നെ ഒതുക്കപ്പെടുന്നു.. പലതരത്തില്‍ സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍. ആ സമ്മര്‍ദ്ദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തീര്‍ക്കുന്നു ; അഭയഹിരണ്‍മയി

കേരളത്തിലെ സ്ത്രീകള്‍ വീട്ടില്‍ തന്നെ ഒതുക്കപ്പെടുന്നു.. പലതരത്തില്‍ സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍. ആ സമ്മര്‍ദ്ദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തീര്‍ക്കുന്നു ; അഭയഹിരണ്‍മയി
അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഗായികയാണ് അഭയഹിരണ്‍മയി. പത്തു വര്‍ഷത്തോളം സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു ഗായിക. എന്നാല്‍ ഇരുവരും പിരിയുകയും ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്യുകയുമായിരുന്നു.

ഇതോടെ ഗായിക ഏറെ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു. പല സമ്മര്‍ദ്ദങ്ങളിലും ജീവിക്കുന്ന പലരും അത് തീര്‍ക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ആണെന്ന് പറഞ്ഞിരിക്കുകയാണ് അഭയ ഇപ്പോള്‍. സ്ത്രീകള്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെ ഒതുക്കപ്പെടുന്നു അഭയ പറയുന്നു.

'മലയാളികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അറിയില്ല എന്ന് തോന്നിയിട്ടുണ്ടോ?' എന്ന ചോദ്യത്തിനാണ് അഭയ മറുപടി പറഞ്ഞത്. 'ഞാന്‍ ഹൈദരാബാദിലും ചെന്നൈയിലും ജീവിച്ചിട്ടുണ്ട്. ചെന്നെയിലെ സ്ത്രീകളെല്ലാം സ്വയം പര്യാപ്തരാണെന്ന് തോന്നിയിട്ടുണ്ട്.'

'പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. ആണധികാരത്തിന്റെ ഒക്കെ പ്രശ്‌നം കാരണം സ്ത്രീകള്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെ ഒതുക്കപ്പെടുന്നു. പലതരത്തില്‍ സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍. ആ സമ്മര്‍ദ്ദങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തീര്‍ക്കുന്നു എന്ന് മാത്രം' എന്നാണ് അഭയ പറയുന്നത്.

Other News in this category4malayalees Recommends