അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് എംകെ സ്റ്റാലിന്‍

അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് എംകെ സ്റ്റാലിന്‍
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നേരിട്ടെത്തി ആദരമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മരണവിവരം അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

രാഷ്ട്രീയത്തിനപ്പുറം സൗഹൃദം നിലനിര്‍ത്തിയിരുന്ന നേതാക്കളായിരുന്നു കോടിയേരിയും സ്റ്റാലിനും. അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോടിയേരി. രണ്ടു മാസം മുന്‍പാണ് ആരോഗ്യനില വീണ്ടും വഷളായത്.

Other News in this category4malayalees Recommends