ഇത് ഒരുക്കിയത് മൊബൈല്‍ ഫോണിനായല്ല: വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആദിപുരുഷിന്റെ സംവിധായകന്‍

ഇത് ഒരുക്കിയത് മൊബൈല്‍ ഫോണിനായല്ല: വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആദിപുരുഷിന്റെ സംവിധായകന്‍
പ്രഭാസ് ചിത്രം 'ആദിപുരുഷി'ന്റെ ടീസറിന് നേരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയര്‍ന്നുവരുന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ഓം റൗത്ത്.

സിനിമയ്ക്ക് നേരെ വരുന്ന ട്രോളുകളില്‍ തനിക്ക് ഒരു അത്ഭുതവും തോന്നുന്നില്ല. ചിത്രം ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്. തിയേറ്ററില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.'ഞാന്‍ തീര്‍ച്ചയായും നിരാശനായിരുന്നു, അതിശയിക്കാനില്ല, കാരണം ഈ സിനിമ ബിഗ് സ്‌ക്രീനിനായി ഒരുക്കിയതാണ്. ഇത് മൊബൈല്‍ ഫോണിനായി ഒരുക്കിയതല്ല.

എനിക്ക് ഒരു ചോയ്‌സ് നല്‍കിയിരുന്നെങ്കില്‍ ഞാന്‍ അത് ഒരിക്കലും യൂട്യൂബില്‍ ഇടില്ല. പക്ഷേ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വലിയ തോതില്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചേ മതിയാകൂ',

കഴിഞ്ഞ ദിവസമാണ് ആദിപുരുഷിന്റെ ടീസര്‍ റിലീസ് ചെയ്തത്. ടീസറിന് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. 500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്‌സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം.

Other News in this category4malayalees Recommends