വിവാഹമോചനത്തിനുള്ള തീരുമാനം ഉപേക്ഷിച്ച് നടന്‍ ധനുഷും ഐശ്വര്യ രജനികാന്തും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ഇരുവരും ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കേസ് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നുള്ള നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് കുടുംബാംഗങ്ങളുടെ ആശിര്‍വാദത്തോടെ ഇരുവരും മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇരുവരും ഈ വിഷയത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020വരെ ഇവരുടെ ദാമ്പത്യ ജീവിതം സുഗമമായിരുന്നുവെന്നും ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ജനുവരി 17നാണ് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം സ്വകാര്യത നല്‍കണമെന്നും ഇരുവരും അറിയിച്ചിരുന്നു.