തുച്ഛമായ ഭക്ഷണം മാത്രം. ലാലേട്ടന്‍ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ ; ബിഗ് ബോസ് ഷോയെ കുറിച്ച് തെസ്‌നി ഖാന്‍

തുച്ഛമായ ഭക്ഷണം മാത്രം. ലാലേട്ടന്‍ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ ; ബിഗ് ബോസ് ഷോയെ കുറിച്ച് തെസ്‌നി ഖാന്‍
തനിക്ക് എല്ലാവരെയും മനസിലാക്കാന്‍ സാധിച്ചത് ബിഗ് ബോസിലൂടെയാണെന്ന് നടി തെസ്‌നി ഖാന്‍. ബിഗ് ബോസ് സീസണ്‍ 2വില്‍ ആണ് തെസ്‌നി മത്സരാര്‍ത്ഥിയായി എത്തിയത്. താന്‍ അവിടെ നിന്നും ഇറങ്ങിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങിയത്. പുറത്തായപ്പോള്‍ കുറച്ചു കൂടി നില്‍ക്കേണ്ടിയിരുന്നു എന്ന് തോന്നി എന്നാണ് തെസ്‌നി പറയുന്നത്.

ബിഗ് ബോസിലേക്ക് പോവുമ്പോള്‍ ടെന്‍ഷന്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ഒരു ഓഫര്‍ വന്നപ്പോള്‍ പോവാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു അവസരം വന്നാല്‍ ആരായാലും പോവണം. ഒരുപാട് കാര്യങ്ങള്‍ പഠിക്കാം. പല പല സ്വഭാവങ്ങളുള്ളവരുടെ ഇടയിലാണ് നമ്മള്‍. ഫോണില്ല, ടിവിയില്ല, പത്രമില്ല, സമയം അറിയില്ല.

തുച്ഛമായ ഭക്ഷണം മാത്രം. ലാലേട്ടന്‍ വരുന്ന ദിവസം മാത്രമേ നല്ല ഭക്ഷണം കിട്ടുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അഡ്ജസ്റ്റ് ചെയ്യണം. വെള്ളിയാഴ്ച ദിവസം ചിലപ്പോള്‍ ഒരു മുട്ട മാത്രമേ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാവൂ. പുറത്തായപ്പോള്‍ കുറച്ച് നാള്‍ കൂടി നില്‍ക്കേണ്ടിയിരുന്നു എന്ന് തോന്നി. ഒരു പോരായ്മ തനിക്ക് തോന്നി.

ബിഗ് ബോസില്‍ സാധാരണ പല കാറ്റഗറിയില്‍ നിന്നുള്ളവരാണ് വേണ്ടത്. തങ്ങളൊരു കോമഡി ഷോയ്ക്കുള്ള പോലെ കുറേ പേര്‍ ഉണ്ടായിരുന്നു. പാഷാണം ഷാജി, ആര്യ, വീണ അങ്ങനെ. എല്ലാവരും നല്ല പരിചയക്കാര്‍ ആയിപ്പോയി. അങ്ങനെ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. പക്ഷെ എല്ലാവരെയും മനസിലാക്കാന്‍ പറ്റി,താരം പറഞ്ഞു.

Other News in this category



4malayalees Recommends