'ആ സിസ്റ്റം ഹാങ് ആയിട്ട് കിടക്കുവാ. അതൊന്ന് റെഡി ആയിട്ടുവേണം ഞങ്ങള്‍ക്ക് അതിന്റെ ഒരു അപ്‌ഡേറ്റ് തരാനായിട്ട് ; ഗോള്‍ഡ് റിലീസിനെ കുറിച്ച് ലിസ്റ്റിന്‍

'ആ സിസ്റ്റം ഹാങ് ആയിട്ട് കിടക്കുവാ. അതൊന്ന് റെഡി ആയിട്ടുവേണം ഞങ്ങള്‍ക്ക് അതിന്റെ ഒരു അപ്‌ഡേറ്റ് തരാനായിട്ട് ; ഗോള്‍ഡ് റിലീസിനെ കുറിച്ച് ലിസ്റ്റിന്‍
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്'. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന സിനിമ ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്താന്‍ ഇരുന്നതായിരുന്നെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ് ഇപ്പോഴും.

ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ചിരിപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫന്‍. ഗോള്‍ഡ് റിലീസ് സംബന്ധിച്ച എന്തെങ്കിലും അപ്‌ഡേറ്റ് ഉണ്ടോ എന്ന ചോദ്യത്തോടാണ് ലിസ്റ്റിന്‍ പ്രതികരിച്ചത്.

'ആ സിസ്റ്റം ഹാങ് ആയിട്ട് കിടക്കുവാ. അതൊന്ന് റെഡി ആയിട്ടുവേണം ഞങ്ങള്‍ക്ക് അതിന്റെ ഒരു അപ്‌ഡേറ്റ് തരാനായിട്ട്. സീരിയസ് ആയിട്ട് പറഞ്ഞതാ' എന്നാണ് ലിസ്റ്റിന്‍ നര്‍മ്മത്തോടെ പറയുന്നത്.

Other News in this category



4malayalees Recommends