സിനിമാ പ്രദര്‍ശനത്തിനിടെ പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിച്ചു; തീയറ്ററില്‍ തീപിടുത്തം ; കാണികള്‍ ഓടി രക്ഷപ്പെട്ടു

സിനിമാ പ്രദര്‍ശനത്തിനിടെ പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിച്ചു; തീയറ്ററില്‍ തീപിടുത്തം ; കാണികള്‍ ഓടി രക്ഷപ്പെട്ടു
സിനിമാ പ്രദര്‍ശനത്തിനിടെ തീയറ്ററില്‍ തീപിടുത്തം. ആന്ധ്ര കിഴക്കന്‍ ഗോദാവരി ജില്ലയില്‍ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തില്‍ തീപിടിച്ചത്.

പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ആരാധകര്‍ തീയറ്റര്‍ സ്‌ക്രീനു മുന്നില്‍ പടക്കം പൊട്ടിച്ചു. ഇതില്‍ നിന്നുള്ള തീയാണ് ആളിപ്പടര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല.പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രംഗം വന്നപ്പോള്‍ ആവേശം അലതല്ലിയ ആരാധകര്‍ സ്‌ക്രീനിനു മുന്നില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തില്‍ നിന്നുള്ള തീ ആളിപ്പടരുകയും സീറ്റുകളിലേക്കടക്കം വേഗം തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. ഇതോടെ തീയറ്ററിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. തീയറ്റര്‍ ജീവനക്കാര്‍ തന്നെയാണ് തീ അണച്ചത്.

Other News in this category



4malayalees Recommends