ഇതിലും നല്ല ദീപാവലി സമ്മാനം ഇന്ത്യ ആഗ്രഹിച്ചിട്ടില്ല, കൊഹ്ലിയെ പുകഴ്ത്തി മോഹന്‍ലാല്‍ ; ടീം ഇന്ത്യയെ അഭിനന്ദിച്ച് മമ്മൂട്ടി

ഇതിലും നല്ല ദീപാവലി സമ്മാനം ഇന്ത്യ ആഗ്രഹിച്ചിട്ടില്ല, കൊഹ്ലിയെ പുകഴ്ത്തി മോഹന്‍ലാല്‍ ; ടീം ഇന്ത്യയെ അഭിനന്ദിച്ച് മമ്മൂട്ടി
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യന് ടീമിന് അഭിനന്ദനവുമായി മോഹന്‍ലാല്‍. ഇന്ത്യ ഇതിലും നല്ല ദീപാവലി സമ്മാനം ആഗ്രഹിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ സന്തോഷം പങ്കുവച്ചു കൊണ്ട് കുറിച്ചു. കോഹ്‌ലിയെ രോഹിത്ത് എടുത്ത് ഉയര്‍ത്തുന്ന ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

ഇതിലും നല്ല ദീപാവലി സമ്മാനം ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. ഇത് ശരിക്കും ആവേശകരമാണ്. നിശ്ചയദാര്‍ഢ്യമുള്ള കോഹ്‌ലി അത് അവന്റെ വണ്‍മാന്‍ ഷോയാക്കി മാറ്റി എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

'ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകര്‍പ്പന്‍ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍' എന്നാണ് മമ്മൂട്ടി കുറിച്ചത്.

നിവിന്‍ പോളി, ദുല്‍ഖര്‍, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേര്‍ ഇന്ത്യന്‍ ടീമിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends